09:05pm 25 October 2026
NEWS

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഹിന്ദു ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു

30/06/2025  09:10 PM IST
nila
 പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഹിന്ദു ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഹിന്ദു ദമ്പതികൾക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ രവികുമാറും ഭാര്യ പതിനഞ്ചുകാരിയായ ശാന്തി ബായിയുമാണ് മരിച്ചത്. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ അകപ്പെടുകയായിരുന്നു. തുടർന്ന് മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം സംഭവിച്ചാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. 

നാലു മാസം മുൻപാണ് ഇവർ വിവാഹിതരായത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് വിവാഹിതരായ ഇരുവരും ഇന്ത്യയിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. രവികുമാറും ശാന്തി ബായിയും വീസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു.

ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. വെള്ളം കിട്ടാതെ നിർജലീകരണം കാരണം മരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കി. ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img